കണ്ണൂർ: സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടത്തുന്ന ജില്ലാതല ഓണച്ചന്തയ്ക്ക് തുടക്കമായി. ചൊവ്വ റൂറല്‍ സഹകരണ ബാങ്കില്‍ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ശക്തമായ വിപണി ഇടപെടലുകളാണ് കണ്‍സ്യൂമര്‍ഫെഡ് മുഖേന സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ടി.ഒ. മോഹനന് എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഓണച്ചന്തകള്‍ 25 വരെ തുടരും നില്ക്കും. കണ്‍സ്യൂമര്‍ഫെഡ് ഡയറക്ടര്‍ കെ.പി. പ്രമോദന്‍, വാര്‍ഡ് കൗണ്‍സിലര്‍ എം.പി. അനില്‍കുമാര്‍, കണ്ണൂര്‍ അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിംഗ്) കെ.വി. ജയേഷ്, ചൊവ്വ റൂറല്‍ സഹകരണ ബാങ്ക് പ്രസിഡന്റ് എന്‍.ടി. സുധീന്ദ്രന്‍, കണ്‍സ്യൂമര്‍ഫെഡ് റീജണല്‍ മാനേജര്‍ വി.കെ. രാജേഷ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ പി.വി. ഗണേഷ് കുമാര്‍, ചൊവ്വ റൂറല്‍ സഹകരണ ബാങ്ക് സെക്രട്ടറി എം.സുമേഷ് എന്നിവര്‍ പ്രസംഗിച്ചു.